bus
സുധാകരൻ പിള്ളയെ ആലുവ നജാത്ത് ആശുപത്രിയിലേക്ക് എത്തിക്കുന്നു

ആലുവ: ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണയാളെ ബസിൽ തന്നെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ രക്ഷകരായി. തോട്ടക്കാട്ടുകര കോൺവെന്റ് റോഡിൽ കാർഡമൻ കോട്ടേജിൽ സുധാകരൻ പിള്ള (70) യാണ് യാത്രക്കിടെ ബസിൽ കുഴഞ്ഞു വീണത്. ഇന്നലെ ഉച്ചയോടെയായി യിരുന്നു സംഭവം. ബാങ്ക് ആവശ്യങ്ങൾക്കായി ആലുവ മേക്കാട് റൂട്ടിൽ ഓടുന്ന സിറ്റിസൺ ഡീലക്സ് ബസിലാണ് സുധാകരൻ പിള്ള ആലുവയിലേക്ക് വന്നത്. ബസ് മെട്രോ സ്റ്റേഷൻ കഴിഞ്ഞ ഉടനെയാണ് സുധാകരൻ പിള്ള കുഴഞ്ഞു വീണത്. ഉടൻ ബസ് അടുത്തുള്ള ആലുവ നജാത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് സുധാകരൻ പിള്ളയുടെ ജീവൻ രക്ഷിച്ചത്. നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ബസ് ആശുപത്രി പരിസരത്തേക്ക് ഡ്രൈവർഎത്തി​ക്കുകയായിരുന്നു. റിട്ട. കനറാ ബാങ്ക് ഉദ്യോഗസ്ഥ ശോഭനയാണ് ഭാര്യ.