thomas-charamam-

പറവൂർ: കെട്ടിടനിർമ്മാണ തൊഴിലാളിയായ ഗോതുരുത്ത് കോണത്ത് തോമസ് (ടോമി - 64) കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തൊഴിൽസ്‌ഥലത്തുനിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് കുഴഞ്ഞുവീണത്. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. സൂര്യാതപം ഏറ്റെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ആനി. മക്കൾ: ടെസി, ടിന്റു. മരുമക്കൾ: ബിനോയ്, ലിജു.