കൊച്ചി : സൈബർ സുരക്ഷയും പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച് കൊച്ചി മെട്രോ റെയിലും ടെക്‌നോവാലി സോഫ്‌റ്റ്‌വെയർ ഇന്ത്യയും ശില്പശാല സംഘടിപ്പിച്ചു. കൊച്ചി മെട്രോയിലെ ജീവനക്കാർ പങ്കെടുത്തു.
ടെക്‌നോവലിയുടെ സി.ഇ.ഒ രാജേഷ് കുമാർ നയിച്ച പരിപാടിയിൽ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ സംസാരിച്ചു. സൈബർ സുരക്ഷാ വിദഗ്ദ്ധരും പരിശീലകരും പങ്കെടുത്തു.