tr-devan

കൊച്ചി: ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റിന്റെ (ഐ.എഫ്.എസ്.ഇ) ഏറ്റവും മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് ഫേസ് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ടി.ആർ. ദേവന്. സാമൂഹിക മേഖലയിൽ നടത്തിയ ഇടപെടലുകളും തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കായുള്ള ക്ഷേമ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ഐ.എഫ്.എസ്.ഇ പ്രസിഡന്റ് കെ. ഗണേശൻ പറഞ്ഞു. 12ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ആഗോള താപനം, കാർബൺ ന്യുട്രാലിറ്റി, മാലിന്യ സംസ്‌കരണം, സാമൂഹിക ശാക്തീകരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഐ.എഫ്.എസ്.ഇയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് പുരസ്‌കാരം.