അങ്കമാലി:അങ്കമാലി ടൗൺ ഗതാഗതക്കുരുക്കിൽ സ്തംഭിക്കുമ്പോഴും അധികാരികൾ നിഷ്ക്രിയരാകുന്നത് സംബന്ധിച്ച വാർത്തകളെ തുടർന്ന് എറണാകുളം റൂറൽ പൊലീസ് സൂപ്രണ്ട് വൈഭവ് സക്സേന അങ്കമാലി സെൻട്രൽ ജംഗ്ഷനിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും നേരിട്ട് എത്തി പരിശോധന നടത്തി. ഗതാഗത നിയന്ത്രണത്തിനായി പൊലീസിന്റെ എണ്ണം കൂട്ടുന്നതിനും നിയമലംഘനത്തിനും അനധികൃത പാർക്കിംഗിനുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നഗരസഭ ചെയർമാൻ മാത്യു തോമസ്, ആലുവ ഡി വൈ എസ് പി, അങ്കമാലി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി.ലാൽകുമാർ, കൗൺസിലർ ബാസ്റ്റിൻ പാറയ്ക്ക, ബസ് ഉടമസംഘം ഭാരവാഹികളായ ഏ.പി ജിബി, ബി.ഒ.ഡേവിസ്, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ ഡാന്റി ജോസ്, സാജു ചാക്കോ, ഡെന്നി പോൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ കെ.എ. പൗലോസ്, ബോസ് എന്നിവർ വിവിധ മേഖലകളിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തി.