മൂവാറ്റുപുഴ: കടാതിയിൽ കാർ ഷോറൂമിൽ തീ പിടിച്ചു. കടാതി വോക്സ് വാഗൺ ഷോറൂമിൽ വാഹനത്തിന്റെ പെയിന്റിംഗ് സെക്ഷനിൽ രാവിലെ 10.30 ഓടെയാണ് തീ പിടിച്ചത്. സ്പെയർ പാർട്സ്,ഫയൽ, സൂക്ഷിച്ചിരുന്ന മുറിയിലേക്കും തീ പടർന്നു. ഷോറും ജീവനക്കാർ തുടക്കത്തിൽ തന്നെ ഫയർ എക്സ്റ്റിംഗുഷർ​ പ്രവർത്തിപ്പിച്ചതിനാൽ മറ്റു സ്ഥലങ്ങളിലേക്കു തീ വ്യാപിച്ചില്ല . മൂവാറ്റുപുഴ ഫയർ സ്റ്റേഷൻ ഓഫീസർ മനോജ്‌ എസ്. നായിക്കിന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് അഗ്നിരക്ഷാ സേന സംഘം എത്തി തീ അണച്ചു.