uma
യാത്രഅയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ഉമ മഹേശ്വരി ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: മികച്ച അങ്കണവാടി ജീവനക്കാരിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വലമ്പൂർ അങ്കണവാടിയിലെ ഗിരിജ ടീച്ചർക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ നൽകിയ യാത്ര അയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ഉമ മഹേശ്വരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി അദ്ധ്യക്ഷനായി. ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീജ അശോകൻ മുഖ്യ പ്രഭാഷണം നടത്തി. അരുൺവാസു, ഗീത ശശിധരൻ, ബേസിൽ തങ്കച്ചൻ, ടി.പി. പത്രോസ്, രഞ്ജിത് രത്നാകരൻ, കെ.എ. സുഭാഷ് എന്നിവർ സംസാരിച്ചു.