കൂത്താട്ടുകുളം:കനത്ത ചൂടിൽ പാലക്കുഴയിൽ ബൈക്ക് യാത്രക്കാരന് സൂര്യാഘാതമേറ്റു.
പാലക്കുഴ കോഴിപ്പിള്ളി പൊട്ടനാനിക്കൽ അജി(50)ക്കാണ് സൂര്യാഘാതമേറ്റത്. മൂവാറ്റുപുഴയ്ക്ക് ബൈക്കുമായി പോയ അജിക്ക് വൈകുന്നേരം കൈയ്ക്ക് പുകച്ചിൽ അനുഭവപ്പെട്ടു. തുടർന്ന് കൈയുടെ വിവിധ ഭാഗങ്ങളിൽ കുമിളകൾ രൂപപ്പെട്ടു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് സൂര്യാഘാതം ഏറ്റതായി ഡോക്ടർമാർ അറിയിച്ചത്.