പള്ളുരുത്തി: കുമ്പളങ്ങി ഇല്ലിക്കൽ ക്ഷേത്രങ്കണത്തിൽ കൊച്ചി യൂണിയനിലെ കുമ്പളങ്ങി സെൻട്രൽ ശാഖയിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ 295ാം മത് പ്രതിമാസ ചതയ ദിന പ്രാർത്ഥന ഡോ. ഷീന ഉണ്ണിക്കൃഷ്ണനും സുലതാവത്സനും ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എൻ.എസ്.സുമേഷ്, പ്രദീപ് മാവുങ്കൽ, ജലജ സിദ്ധാർത്ഥൻ, സീന ഷിജിൽ, ബീന ടെൽഫി, സീന ഷിജിൽ, സുലതാ വത്സൻ, സിബി ശാന്തി, ടി.പി. സൗമിത്രൻ, അനില സൗമിത്രൻ തുടങ്ങിയവർ സംബന്ധിച്ചു.