padam

കൊച്ചി: തേവര എസ്.എച്ച്. കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ദക്ഷിണ മേഖലാ പുരുഷ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിവസം കണ്ണൂർ യൂണിവേഴ്‌സിറ്റി ബാംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റിയെ (21-10) പരാജയപ്പെടുത്തി പ്രീ ക്വാർട്ടറിൽ കടന്നു. മറ്റൊരു മത്സരത്തിൽ കേരള യൂണിവേഴ്‌സിറ്റി അണ്ണാമലൈ യൂണിവേഴ്‌സിറ്റിയോട് (25-21) തോറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. 81 ടീമുകൾ പങ്കെടുക്കുന്ന ദക്ഷിണ മേഖലാ ചാമ്പ്യൻഷിപ്പിൽ ഇന്നലെ 30 കളികളാണ് നടന്നത്.