shiju

കോലഞ്ചേരി: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവിനെ കണ്ടിറങ്ങുംവഴി മകൻ ഹൃദയാഘാതത്താൽ മരിച്ചു. വീട്ടൂർ കല്ലറയ്ക്കൽ കെ.എസ്. ഷിജുമോനാണ് (49) മരിച്ചത്.

പിതാവ് ശിവശങ്കരൻ നായർ ഒരാഴ്ചയായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് നാലരയോടെ പിതാവിന് ഭക്ഷണം കൊണ്ടുപോയി കൊടുത്തശേഷം തിരിച്ചിറങ്ങും വഴിയാണ് കുഴഞ്ഞുവീണത്. ഉടനെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. റിട്ട. നേവി ഉദ്യോഗസ്ഥനും വ്യാപാരിയുമാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നെല്ലാട് വീട്ടൂരുള്ള തറവാട്ടുവളപ്പിൽ. മാതാവ്: കൃഷ്ണകുമാരി. ഭാര്യ: ധന്യ. മക്കൾ: മധുരിമ, അനുപമ.