house

കൊച്ചി: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊലൂഷൻസ് കമ്പനിയായ യു. എസ്. ടി കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സംരംഭമായ 'കരുതലോടെ'യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ രണ്ട് കുട്ടികൾക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകി.

യു. എസ്. ടി യുടെ ചീഫ് വാല്യൂസ് ഓഫീസറും ഗ്ലോബൽ ഓപ്പറേഷൻസ് മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ, സി. എസ്. ആർ അംബാസഡർ സോഫി ജാനറ്റ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പുതിയ വീട് കൈമാറി. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താൻ ക്രിയാത്മകമായ ഇടപെടലുകളാണ് യു. എസ്. ടി നടത്തുന്നതെന്ന് സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.