accident
വിനീത്

മൂവാറ്റുപുഴ: ഇടറോഡിലേയ്ക്ക് തിരിഞ്ഞ കാറിൽ ബൈക്കിടിച്ച് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. ആയവന അഞ്ചൽപ്പെട്ടി കാലാമ്പൂർ പുത്തൻപുരയിൽ പരേതനായ ബേബിയുടെ മകൻ വിനീതാണ് (25) മരിച്ചത്. കക്കടാശേരി - കാളിയാർറൂട്ടിൽ കടുമ്പിടി ഇളങ്ങവം കവലയ്ക്ക് സമീപം വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം.

സ്വകാര്യ ബാങ്കിൽ കളക്ഷൻ ഏജന്റായ വിനീത് ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുകയായിരുന്നു. മുന്നിൽ പോകുകയായിരുന്ന കാർ ഇടറോഡിലേയ്ക്ക് തിരിക്കുന്നതിനിടെ ബൈക്ക് കാറിൽ ഇടിച്ച് മറിഞ്ഞു. സമീപത്തെ കരിങ്കൽഭിത്തിയ്ക്കും ഇലക്ട്രിക് പോസ്റ്റിനുമിടയിലേക്ക് വിനീത് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ വിനീതിനെ മൂവാറ്റുപുഴ എം.സി.എസ് ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. അമ്മ: രാജമ്മ ബേബി (മൂവാറ്റുപുഴ ബ്ലോക്ക് വനിതാ സഹകരണസംഘം). സഹോദരി: ചിഞ്ചു (ഖത്തർ).