തൃപ്പൂണിത്തുറ: മണകുന്നം വില്ലേജ് സർവീസ് സഹകരണ ബാങ്ക്, കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ സ്കൂ‌ൾ മാർക്കറ്റ് ആരംഭിക്കുന്നു. നാളെ രാവിലെ 9.30 ന് ഉദയംപേരൂർ എസ്.എൻ.ഡി.പി.എച്ച്.എസ്.എസിൽ തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാൻ ടി.സി. ഷിബു ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ കെ.പി. വിനോദ്‌കുമാർ, പ്രധാനാദ്ധ്യാപിക എം.പി. നടാഷ, പഞ്ചായത്ത് അംഗം പി. ഗഗാറിൻ, എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് എൽ.സന്തോഷ്, സെക്രട്ടറി ഡി. ജിനുരാജ്, ഉദയംപേരൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്.ലിജു, പി.ടി.എ പ്രസിഡന്റ് കെ.എം. അനിൽകുമാർ, കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ ടി.കെ. ഇന്ദിര എന്നിവർ പങ്കെടുക്കും. ഗുണമേന്മയുള്ള പഠനോപകരണങ്ങൾ പൊതു മാർക്കറ്റിനേക്കാൾ കുറഞ്ഞ വിലയിൽ ഇവിടെ ലഭിക്കുമെന്ന് മണകുന്നം ബാങ്ക് പ്രസിഡന്റ് കെ.ആർ. ബൈജു അറിയിച്ചു. പ്രവർത്തന സമയം രാവിലെ 10 മുതൽ 2 വരെ.