കാലടി : 23 വർഷത്തെ സർവീസിന് ശേഷം മരോട്ടിച്ചുവട് അങ്കണവാടിയിൽ നിന്നും വിരമിച്ച ഹെൽപ്പർ എം. ആർ. ഗിരിജക്ക് യാത്ര അയപ്പ് നൽകി. കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സരിത ബൈജു അദ്ധ്യക്ഷയായി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ, സി.വി. സജേഷ്, എം.ടി. വർഗീസ്, സി.എം. സൈനബ, പ്രതിഭ മത്തായി, ഡോ. ആരതി കൃഷ്ണ എന്നിവർ സംസാരിച്ചു.