വൈപ്പിൻ : ഞാറക്കൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, വൈസ് പ്രസിഡന്റ് ബാലാമണി ഗിരീഷ്, വികസന സമിതി ചെയർമാൻ ചെറിയാൻ വാളൂരാൻ, രാജി ജിഘോഷ്, പ്രതിപക്ഷ നേതാവ് എ.പി. ലാലു, പഞ്ചായത്തംഗങ്ങളായ ആഷ ടോമി, വാസന്തി സജീവൻ, പ്രീതി ഉണ്ണിക്കൃഷ്ണൻ എന്നിവർ മാലിപ്പുറം ജലഅതോറിറ്റി ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി.

ഒന്നിടവിട്ട ദിവസങ്ങളിൽ രണ്ട് മണിക്കൂർ വീതം എത്തുന്ന വെള്ളം പകുതി ദിനങ്ങളിലും സാങ്കേതിക തകരാർ പറഞ്ഞ് മുടക്കുന്നതായി സമരക്കാർ പറഞ്ഞു. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ തെരേസ റെനി, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വിബിൻ എന്നിവരുമായി നടത്തിയ ചർച്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ 2 മണിക്കൂർ പമ്പിംഗ് ഉണ്ടാകുമെന്ന ഉറപ്പ് ലഭിച്ചു.