gramina
ബാംബൂ ബോർഡ് ഫാക്ടറിയിൽ നിന്നും റിട്ടയർ ചെയ്ത കെ.കെ.ശിവന് ഗ്രാമീണ സഹകരണ സംഘത്തിന്റെ ഉപഹാരം മുതിർന്ന സഹകാരി പി.എൻ. ചെല്ലപ്പൻ നൽകുന്നു

അങ്കമാലി: ബാംബൂ ബോർഡ് ഫാക്ടറിയിൽ നിന്ന് 26 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച തുറവൂർ ഗ്രാമീണ സഹകരണ സംഘം ഭരണ സമിതിയംഗം കെ.കെ. ശിവന് അനുമോദനവും ഉപഹാര സമർപ്പണവും നൽകി. സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോസഫ് പാറേക്കാട്ടിൽ അദ്ധ്യക്ഷനായി. സി.പി.എം നേതാവും മുതിർന്ന സഹകാരിയുമായ പി.എൻ. ചെല്ലപ്പൻ ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ ടി.പി.ദേവസിക്കുട്ടി, ജീമോൻ കുര്യൻ, കെ.പി. രാജൻ, കെ.വൈ. വർഗീസ്, കെ.വി. പീറ്റർ, പി.വി. ജോയി, എം.എം. ജയ്സൺ, കെ.കെ. സുരേഷ്, എ.വി. ദേവരാജൻ,ടി.പി. തോമസ്, പി.കെ. ശിവൻ, പി.എൻ. വിജയൻ, ധന്യ ബിനു എന്നിവർ സംസാരിച്ചു.