p

കൊച്ചി: ചോരക്കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് പനമ്പിള്ളി നഗറിലെ അപ്പാർട്ട്‌മെന്റിന്റെ അഞ്ചാംനിലയിൽ നിന്ന് റോഡിലേക്കെറിഞ്ഞ സംഭവത്തിൽ അമ്മയുടെ സുഹൃത്തായ നർത്തകന് ബന്ധമില്ലെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. 23കാരി ഗർഭിണിയാണെന്ന് ഇയാൾക്ക് അറിയാമായിരുന്നു. രണ്ട് മാസത്തിലേറെയായി തമ്മിൽ സംസാരിച്ചിട്ടില്ലെന്നാണ് തൃശൂർ സ്വദേശിയായ ഇയാൾ ഫോണിൽ പൊലീസിന് നൽകിയ മൊഴി. യുവതിയുടെ ഫോൺ പരിശോധിച്ച് പൊലീസ് ഇത് ഉറപ്പാക്കി.

യുവതി ഇയാൾക്കെതിരെ പരാതി നൽകിയിട്ടില്ല. കസ്റ്റഡിയിൽ ചോദ്യംചെയ്യുമ്പോൾ പരാതിയുണ്ടെന്ന് അറിയിച്ചാൽ പീഡനക്കേസെടുക്കാനാണ് തീരുമാനം.

യുവാവിന്റേത് ആത്മാർത്ഥ പ്രണയമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഇയാൾ കൈയൊഴിഞ്ഞു. കടുത്ത മാനസിക സംഘർഷത്തിലായ യുവതി മാതാപിതാക്കളോട് കാര്യം പറയാനും ഭയന്നു. ഗർഭിണിയാണെന്ന് തിരിച്ചറിയാൻ വൈകിയതിനാൽ അലസിപ്പിക്കാനുള്ള ശ്രമവും നടന്നില്ല. പ്രസവാനന്തരം കുഞ്ഞിനെ എന്നെന്നേക്കുമായി ഒഴിവാക്കാൻ തീരുമാനിച്ചെന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്.

ഇന്റർനെറ്റിലൂടെ പ്രസവമെടുക്കുന്നതും മറ്റും പഠിച്ചു. ഗർഭിണിയാണെന്ന് പുറത്തറിയാതിരിക്കാൻ വലിപ്പംകൂടിയ വസ്ത്രങ്ങൾ ധരിച്ചു. പരസഹായമില്ലാതെ പ്രസവിക്കാനും പൊക്കിൾക്കൊടി മുറിക്കാനും ഇന്റർനെറ്റിലെ അറിവ് സഹായകമായി.

വെള്ളിയാഴ്ച രാവിലെ എട്ടേകാലോടെയാണ് ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം ഫ്ളാറ്റിനു മുന്നിലെ റോഡിൽ കണ്ടെത്തിയത്.

 യുവതി റിമാൻഡിൽ

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പനമ്പിള്ളി നഗർ സ്വദേശിനിയെ കോടതി 18വരെ റിമാൻഡ് ചെയ്തു. അവർ ചികിത്സയിൽ കഴിയുന്ന എറണാകുളം ജനറൽ ആശുപത്രിയിലെത്തിയാണ് മജിസ്‌ട്രേറ്റ് നടപടി സ്വീകരിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്പോൾ ജയിലിലേക്ക് മാറ്റും. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷ പൊലീസ് വൈകാതെ സമർപ്പിക്കും.

യു​വ​തി​യെ​ ​ഐ.​സി.​യു​വി​ലേ​ക്ക് ​മാ​റ്റി

വൈ​ദ്യ​സ​ഹാ​യം​ ​തേ​ടാ​തെ​യു​ള്ള​ ​പ്ര​സ​വ​മാ​യ​തി​നാ​ൽ​ ​അ​ണു​ബാ​ധ​യേ​റ്റ​ ​യു​വ​തി​യെ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​കൊ​ച്ചി​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലെ​ ​തീ​വ്ര​പ​രി​ച​ര​ണ​ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ​മാ​റ്റി.​ ​എ​റ​ണാ​കു​ളം​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്നാ​ണ് ​സ​മീ​പ​ത്തെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി​യ​ത്.​ ​ആ​രോ​ഗ്യ​നി​ല​യി​ൽ​ ​പു​രോ​ഗ​തി​യു​ണ്ട്.

ഷീ​ല​യും​ ​എ​ത്സ​മ്മ​യും​ ​ഞെ​ട്ടി,
മു​റ്റ​ത്ത് ​ഐ​ശ്വ​ര്യ​ ​ര​ജ​നീ​കാ​ന്ത് !

സ്വ​ന്തം​ലേ​ഖ​കൻ

കോ​ട്ട​യം​ ​:​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടി​ന് ​വൈ​കി​ട്ട് ​പാ​റ​മ്പു​ഴ​യി​ലെ​ ​വീ​ട്ടു​മു​റ്റ​ത്ത് ​അ​പ്ര​തീ​ക്ഷി​ത​ ​അ​തി​ഥി​യെ​ ​ക​ണ്ട് ​ഷീ​ല​യും​ ​ഭ​ർ​തൃ​മാ​താ​വ് ​എ​ത്സ​മ്മ​ ​ജോ​സ​ഫും​ ​ഞെ​ട്ടി.​ ​സൂ​പ്പ​ർ​ ​താ​രം​ ​ര​ജ​നി​കാ​ന്തി​ന്റെ​ ​മ​ക​ൾ​ ​ഐ​ശ്വ​ര്യ.​ ​സ​ത്യ​മെ​ന്ന് ​വി​ശ്വ​സി​ക്കാ​ൻ​ ​നി​മി​ഷ​ങ്ങ​ൾ​ ​വേ​ണ്ടി​വ​ന്നു.​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ക്യാ​ൻ​സ​ർ​ ​വി​ദ​ഗ്ദ്ധ​നാ​യി​രു​ന്ന​ ​ഡോ.​ ​സി.​പി.​മാ​ത്യു​വി​നെ​പ്പ​റ്റി​ ​ഐ​ശ്വ​ര്യ​ ​ചെ​യ്യു​ന്ന​ ​ഡോ​ക്യു​മെ​ന്റ​റി​യി​ലേ​ക്ക് ​എ​ത്സ​മ്മ​യു​ടെ​ ​അ​ഭി​മു​ഖ​ത്തി​നാ​ണ് ​ഐ​ശ്വ​ര്യ​ ​വ​ന്ന​ത്.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​റി​ട്ട.​ന​ഴ്സാ​ണ് ​എ​ൽ​സ​മ്മ.
കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​എ​ത്സ​മ്മ​യു​ടെ​ ​ജോ​ലി​ക്കാ​ല​ത്താ​ണ് ​സി.​പി.​ ​മാ​ത്യു​വും​ ​സേ​വ​നം​ ​അ​നു​ഷ്ഠി​ച്ച​ത്.​ ​മ​രി​ച്ചു​ ​പോ​യ​ ​ഡോ​ക്ട​റെ​ക്കു​റി​ച്ച് ​ഐ​ശ്വ​ര്യ​ ​ചെ​യ്യു​ന്ന​ ​ഡോ​ക്യു​മെ​ന്റ​റി​ക്കാ​യി​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​എ​ത്സ​മ്മ​യോ​ട് ​ചോ​ദി​ച്ച​റി​ഞ്ഞു.​ ​പി​ന്നീ​ട് ​വി​പു​ല​മാ​യ​ ​ഷൂ​ട്ടിം​ഗ്.
തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഡോ.​ ​സു​രേ​ഷി​നൊ​പ്പ​മാ​ണ് ​ഐ​ശ്വ​ര്യ​ ​എ​ത്തി​യ​ത്.​ ​ജ്യൂ​സ് ​കു​ടി​ച്ചും​ ​സെ​ൽ​ഫി​യെ​ടു​ത്തും​ ​വീ​ട്ടു​കാ​ർ​ക്കൊ​പ്പം​ ​ഐ​ശ്വ​ര്യ​യും​ ​ഹാ​പ്പി​യാ​യി.​ ​കു​ടും​ബ​ ​സു​ഹൃ​ത്താ​യ​ ​ഡോ.​സു​രേ​ഷ് ​ചെ​റു​സൂ​ച​ന​ ​പോ​ലും​ ​ന​ൽ​കാ​തി​രു​ന്ന​തി​നാ​ൽ​ ​വ​ല്ലാ​ത്ത​ ​സ​ർ​പ്രൈ​സാ​യി.
'​'​ ​ഡോ​ക്ട​ർ​ ​വി​ളി​ച്ചി​ട്ട്,​ ​അ​തു​വ​ഴി​ ​വ​രു​മെ​ന്ന് ​പ​റ​ഞ്ഞു.​ ​കൂ​ടെ​ ​ഇ​ത്ര​യും​ ​വ​ലി​യ​ ​താ​ര​മു​ണ്ടാ​കു​മെ​ന്ന് ​പ​റ​ഞ്ഞ​തു​മി​ല്ല.​ ​സെ​ൽ​ഫി​ ​ക​ണ്ട​പ്പോ​ഴാ​ണ് ​സു​ഹൃ​ത്തു​ക്ക​ൾ​ ​പോ​ലും​ ​വി​ശ്വ​സി​ച്ച​ത്.'
-​ഷീല