football
നായത്തോട് സൗത്തിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന ഫുട്ബാൾ കോച്ചിംഗ് ക്യാമ്പിന്റെ സമാപനം നഗരസഭ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ഡി.വൈ.എഫ്.ഐ നായത്തോട് സൗത്ത് ഫുട്ബാൾ ടൂർണമെന്റ് സംഘാടക സമിതിയും കെ.കെ. രാജേഷ് കുമാർ മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച അഞ്ചാമത് അവധിക്കാല ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് എ.കെ.ജി ഗ്രൗണ്ടിൽ സമാപിച്ചു. 8 മുതൽ15 വയസ് വരെയുള്ള ആൺകുട്ടികളും പെൺകുട്ടികളുമടക്കം 56പേർ ക്യാമ്പിൽ പങ്കെടുത്തു. സമാപനയോഗം നഗരസഭ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു. ജിജോ ഗർവാസീസ് അദ്ധ്യക്ഷനായി. പി.ആർ. രജീഷ്, അനിൽ ജേക്കബ് എന്നിവർ സംസാരിച്ചു. അമൽ സ്കറിയ ഷൈൻ, അലൻ സജി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. കോച്ചിംഗ്പൂർത്തീകരിച്ചവർക്ക് ജില്ലാ സ്‌പോട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് നൽകും.