ആലുവ: എടത്തല കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജിൽ പഠനം പൂർത്തീകരിക്കുന്ന വിദ്യാർത്ഥികളുടെ യാത്ര അയപ്പ് സമ്മേളനം 'ആരോഹണ 24' ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി. ജഗതിരാജ് ഉദ്ഘാടനം ചെയ്തു. കെ.എം.ഇ.എ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായി. പ്ലേസ്‌മെന്റോടുകൂടി പഠനം പൂർത്തിയാക്കിയവരെ ഡോ. വി.പി. ജഗതിരാജ് അനുമോദിച്ചു. കെ.എം.ഇ.എ സെക്രട്ടറിമാരായ അഡ്വ. അബ്ദുൽ മജീദ് പറക്കാടൻ, എൻ.കെ. നാസർ, അഡ്വ. പി.കെ. അബൂബക്കർ, പി.കെ. ജലീൽ, ഡോ. ടി.എം. അമർ നിഷാദ്, ഡോ. രേഖാ ലക്ഷ്മണൻ, അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.