mulla-sery
പായൽ നിറഞ്ഞ മാഞ്ഞാലി തോട്

അങ്കമാലി: അങ്കമാലി നഗരസഭയിലേയും തുറവൂർ പഞ്ചായത്തിലേയും പ്രധാന ജല സ്രോതസായ മഞ്ഞാലിത്തോട് അങ്കമാലി മേഖലയിൽ വറ്റിവരണ്ട് തുടങ്ങി. ഇതോടെ തോടിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷന്റെ പ്രവർത്തനങ്ങൾ അവതാളത്തിലായി. തോട്ടിൽ വെള്ളം കുറഞ്ഞതോടെ നഗരസഭയിലെ പകുതിയിലേറെ വാർഡുകളിലെയും തുറവൂർ പഞ്ചായത്തിലെ അഞ്ചോളം വാർഡുകളിലെയും കിണറുകളിലെ ഉറവ് നിലച്ച് വെള്ളം ഇല്ലാത്ത അവസ്ഥയിലാണ്.

പെരിയാറിൽ നിന്നും നായത്തോട് തുറയിൽ നിന്നും എത്തുന്ന വെള്ളം മുല്ലശ്ശേരി തോട്ടിലെത്തി അങ്കമായി ടൗണിനെ വലയം വച്ചാണ് മാഞ്ഞാലി തോട്ടിൽ എത്തിയിരുന്നത്.

എല്ലാവർഷവും മഴ ശക്തിയാകുന്നതോടെ മുല്ലശേരി തോട്ടിലൂടെ ഒഴുകി വരുന്ന ജലം തടസ്സമില്ലാതെ പോകുന്നതിനായി ലക്ഷങ്ങളാണ് ചിലവാക്കുന്നത്. ഇത് പാഴ് വേലയാണന്നാണ് നാട്ടുകാർ പറയുന്നത്. തോട്ടിൽ വെള്ളം നിറഞ്ഞ് ഒഴുകുമ്പോൾ നടത്തുന്ന ജോലികൾ കരാറുകാരുടെ പോക്കറ്റ് നിക്കാൻ മാത്രമാണന്നാണ് സമീപവാസികൾ പറയുന്നത് . വെള്ളo ഏറ്റവും കുറവുള്ള ഏപ്രിൽ, മെയ് മാസങ്ങളിൽ തോടിനകത്തേയും വശങ്ങളിലെയും മണ്ണും ചളിയും പായലും നീക്കം ചെയ്താൽ നീരൊഴുക്കിന് തടസമുണ്ടാകില്ല.

ഇടമലയാർ ജലസേചന പദ്ധതിയിൽ നിന്നും മുല്ലശേരി തോട്ടിലേക്ക് വെള്ളം തിരിച്ചു വിട്ടാൽ ഏത് വേനലിലും മാഞ്ഞാലിത്തോടിൽ ആവശ്യത്തിന് വെള്ളം ലഭിക്കുമെന്ന് വിദഗ്ധർ

മാഞ്ഞാലി തോടിനെ സംരക്ഷിക്കാൻ ഉടനടി പദ്ധതി തയ്യാറാക്കി നടപ്പാക്കണമെന്ന് നാട്ടുകാർ

പ്രതിസന്ധി രൂക്ഷമായത് നെടുമ്പാശേരി വിമാനത്താവള നിർമ്മാണത്തിനിടെ ചെങ്ങൽ തോട് അടഞ്ഞതോടെ

ചെങ്ങൽതോട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്നു