കൊച്ചി: ഫർണിച്ചർ മാനുഫാക്ച്ചറേഴ്സ് ആൻഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ (ഫ്യുമ) സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര ഫർണിച്ചർ എക്സ്പോയായ ഫിഫെക്‌സ് 2024ന് അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ തുടക്കമായി. എക്സ്പോ നാളെ സമാപിക്കും. മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്തു. കെ.റ്റി.ഡി.സി ചെയർമാൻ പി.കെ. ശശി, എം.എസ്.എം.ഇ ജോയിന്റ് ഡയറക്ടർ ജി.എസ്. പ്രകാശ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഫ്യുമ സംസ്‌ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. 15000 ലേറെ ഫർണിച്ചർ വിദഗ്ദ്ധർ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്. നൂതന ഉത്പന്നങ്ങളുടെ അനാവരണവും നടക്കും. ബി ടു ബി മേളയിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.