കൊച്ചി: എറണാകുളം ഇ.എസ്.ഐ റോഡ് കണ്ണങ്കേരിവീട്ടിൽ പ്രൊഫ. കെ.എസ്. റെക്സ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാൻസിസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: വിന്നി. മക്കൾ: സോണിയ, സാലിയ. മരുമക്കൾ: രാജു ജോസഫ്, ഡമിയാനോസ് ബാബു.
എറണാകുളം സെന്റ് ആൽബർട്സ് കോളേജ്, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായും മണിമലക്കുന്ന് ഗവ. കോളേജിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കവിസമാജം കാര്യദർശിയായിരുന്നു. മലയാളസാഹിത്യമണ്ഡലം, സമസ്ത കേരള സാഹിത്യ പരിഷത്ത്, സർഗവേദി എന്നിവയിലും ഔദ്യോഗികസ്ഥാനം വഹിച്ചു.
1991ലെ ക്രൈസ്തവ സാഹിത്യ അക്കാഡമി അവാർഡ്, 1992ലെ ചങ്ങമ്പുഴ അവാർഡ് 1995 ലെ കെ.സി.ബി.സി അവാർഡ്, സമഗ്ര കാവ്യസംഭാവനകൾക്ക് 1999ലെ വാമദേവൻ അവാർഡ്, 2002 ലെ മേരിവിജയം അവാർഡ്, 2005ൽ വെണ്മണി അവാർഡ്, 2010ൽ സമഗ്ര സാഹിത്യസംഭാവനകൾക്ക് കേരള കവിസമാജം പ്രശസ്തിഫലകം എന്നിങ്ങനെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.