അങ്കമാലി: ലേണേഴ്‌സ് ടെസ്റ്റിനെത്തിയ യുവതിയോട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി. ടെസ്റ്റിനിടയിൽ കമ്പ്യൂട്ടറിന് സമീപത്തുവച്ച് മോശമായി എ.എം.വി.ഐ പെരുമാറിയെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ 27ന് ആയിരുന്നു സംഭവം. പിറ്റേന്ന് സ്റ്റേഷനിലെത്തി പരാതി നൽകി. വെഹിക്കിൾ ഇൻസ്പെക്ടർ ഒളിവിലാണ്.