അമ്പലമേട്: എസ്.എൻ.ഡി.പി യോഗം അമ്പലമേട് ശാഖയിലെ 29-മത് ഗുരുദേവ പ്രതിഷ്ഠ വാർഷികം ചൊവ്വ രാവിലെ 9.30 ന് ആലുവ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് വി.എം. ഷിബു അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ശാഖ വൈസ് പ്രസിഡന്റ് എ.കെ. രാജൻ, ഷൈനി സത്യബാലൻ, വി.ജി. സുനിൽ, ജിജി ശശിധരൻ, കെ,ആർ. സോമൻ എന്നിവർ സംസാരിക്കും.