hajj

കൊച്ചി: എറണാകുളം ജില്ലയിലെ ഹജ്ജ് തീർത്ഥാടകർക്കുള്ള വാക്‌സിനേഷൻ ക്യാമ്പ് ഈ മാസം 6 മുതൽ 8 വരെ ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഹാളിൽ നടക്കും. ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന തീർത്ഥാടകർക്ക് 6, 8 തീയതികളിൽ രാവിലെ 8.30 മുതൽ 12.30 വരെയാണ് ക്യാമ്പ്. ആലുവ, പറവൂർ, കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, എറണാകുളം, കൊച്ചി, വൈപ്പിൻ നിയോജകമണ്ഡലങ്ങളിലെ തീർത്ഥാടകർക്ക് 6നും അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ തീർത്ഥാടകർക്ക് 8നുമാണ് ക്യാമ്പ്. സ്വകാര്യ ഗ്രൂപ്പുകളിൽ ഹജ്ജിന് പോകുന്നവരുടെ വാക്‌സിനേഷൻ 7ന് രാവിലെ 8.30 മുതൽ നടക്കും. ഹജ്ജ് ഗ്രൂപ്പിന്റെ ലൈസൻസ്, തിരിച്ചറിയൽ രേഖ, ഹജ്ജ് വാക്‌സിനേഷനുള്ള ഹെൽത്ത് കാർഡ് എന്നിവ കൊണ്ടുവരണം. വിവരങ്ങൾക്ക് : 9848071116