kseb
കെ.എസ്.ഇ.ബിയിൽ നിന്ന് വിരമിച്ച ഐ.എൻ.ടി.യു.സി. സംസ്ഥാന സെക്രട്ടറി എം.കെ. സരേഷിന്റെ യാത്ര അയപ്പ് സമ്മേളനം നഗരസഭാ ചെയർമാൻ ബിജു ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: 28 വർഷത്തെ സർവീസിനുശേഷം കെ.എസ്.ഇ.ബിയിൽ നിന്ന് വിരമിച്ച കെ.ഇ.ഇ.സി (ഐ.എൻ.ടി.യു.സി ) സംസ്ഥാന സെക്രട്ടറി എം.കെ. സുരേഷിന് പെരുമ്പാവൂർ ഡിവിഷന്റെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി. നഗരസഭാ ചെയർമാൻ ബിജു ജോൺ ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് അനിമോൻ അദ്ധ്യക്ഷനായി. സി.എം. യൂസഫ്, കെ.പി.സി.സി. സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ, സി.കെ. രാമകൃഷ്ണൻ, മാത്യു സ്‌കറിയ, പി.എച്ച്.എം. ബഷീർ, വി.ജി. സെബാസ്റ്റ്യൻ, ജിജിൻ ജോസഫ്, ഷിജു ഗോപി, ബഷീർ എന്നിവർ സംസാരിച്ചു.