vayana
പൂണൂർ ഗവ. എൽ.പി. സ്‌കൂളിലെയും, വളയൻചിറങ്ങര മന്നം വിദ്യാഭവനിലെയും എൽ.എസ്.എസ്. പരീക്ഷയിൽ വിജയികളായ വിദ്യാർഥികളെ വായനാ പൂർണ്ണിമയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ.

പെരുമ്പാവൂർ: പൂണൂർ ഗവ. എൽ.പി. സ്‌കൂളിലെയും, വളയൻചിറങ്ങര മന്നം വിദ്യാഭവനിലെയും എൽ.എസ്.എസ് പരീക്ഷയിൽ വിജയികളായ വിദ്യാർഥികളെ വായനാ പൂർണ്ണിമയുടെ നേതൃത്വത്തിൽ അക്ഷരവസന്തം പുരസ്‌കാരവും, പുസ്തകവും, പേനയും നൽകി ആദരിച്ചു. വായനാ പൂർണ്ണിമ ട്രഷറർ എം.എം. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സീരിയൽ താരം ബിജോയ് വർഗീസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. അങ്കിളും കുട്ട്യോളും എന്ന സിനിമയിലെ ബാലതാരങ്ങളായ വൈഗ മനോജിനെയും, വരുൺ മനോജിനെയും അനുമോദിച്ചു. വായനാ പൂർണ്ണിമ ചീഫ് കോർഡിനേറ്റർ ഇ.വി. നാരായണൻ, ഗാന്ധിദർശൻ വേദി സംസ്ഥാന സെക്രട്ടറി എം.പി. ജോർജ്, വിദ്യാഭവൻ പ്രിൻസിപ്പൽ ഐ. വിജയലക്ഷ്മി, പി.ടി.എ പ്രസിഡന്റ് നിഷ രജീഷ്, പി.വി.എസ്. പിള്ള, എസ്. സുർജിത് എന്നിവർ സംസാരിച്ചു.