പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്ത് ഗവ. ആയൂർവേദ ഡിസ്‌പെൻസറിയിൽ വനിതകൾക്ക് യോഗ പഠനത്തിന് പരിശീലകരെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എൻ.വൈ.എസ് ബിരുദമോ തത്തുല്യ ബിരുദമോ, യോഗ അസോസിയേഷൻ, സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച സർട്ടിഫിക്കറ്റ്, എം.എസ്.സി അല്ലെങ്കിൽ എം.ഫിൽ യോഗ എടുത്തവരോ, അംഗീകൃത സർവകലാശാലകളുടെ ഒരു വർഷത്തിൽ കുറയാത്ത സർട്ടിഫിക്കറ്റ് ഇൻ യോഗ ഫിറ്റ്‌നസ് കോഴ്‌സ്, പി.ജി. ഡിപ്ലോമ ഇൻ യോഗ സയൻസ് എടുത്തവരോ ആയിരിക്കണം. അപേക്ഷകൾ 23നകം മെഡിക്കൽ ഓഫീസർ, ഗവ. ആയൂർവേദ ഡിസ്‌പെൻസറി, നെടുങ്ങപ്ര പി.ഒ. എന്ന വിലാസത്തിൽ അയക്കുക.