പെരുമ്പാവൂർ: മനോരോഗിയുടെ ആക്രമണത്തിൽ നാട്ടുകാർ ഭീതിയിൽ. വല്ലം സ്വദേശിയായ 55കാരന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റെങ്കിലും പൊലീസ് നടപടി സ്വീകരിക്കുന്നില്ല. മുതിർന്ന ഹോമിയോ ഡോക്ടർ രാജാറാം ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. ഭിന്നശേഷിക്കാരിയെ ആക്രമിച്ച ശേഷം അവരുടെ ബാഗ് തട്ടിപറിച്ചു കൊണ്ടുപോയി. കടവരാന്തകളിൽ കിടന്നുറങ്ങുന്നവരെ കല്ലിനിടിച്ച് പരക്കേൽപ്പിക്കുന്നതും നിത്യ സംഭവമാണ്. ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിന്റെ വാതിൽ അടിച്ചു തകർത്ത് ടേബിൾ ഫാൻ എടുത്തു കൊണ്ടുപോയി. ബസ് കാത്തു നിൽക്കുന്ന വിദ്യാർത്ഥിനികളെ ആക്രമിക്കുന്നതും കോടതി വളപ്പിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ കേടുവരുത്തുന്നതും പതിവാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയാണ് ഇയാൾ. 80 പേർ ഒപ്പിട്ട് നവേദനം നൽകിയിട്ടും ഇയാൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.