kpms
കെ.പി.എം.എസ് പഴന്തോട്ടം ശാഖയിൽ അയ്യങ്കാളിയുടെ അർദ്ധകായ പ്രതിമ സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ അനാഛാദനം ചെയ്യുന്നു

കോലഞ്ചേരി: കെ.പി.എം.എസ് പഴന്തോട്ടം ശാഖയിൽ അയ്യങ്കാളിയുടെ അർദ്ധകായ പ്രതിമ സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ അനാഛാദനം ചെയ്തു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ശാഖ പ്രസിഡന്റ് എൻ.സി. സുനിൽ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ലാൽകുമാർ, പി.വി. ബാബു, എം.കെ. വേലായുധൻ, ടി.കെ. സത്യൻ, കെ.സി. ശശികുമാർ, എം.കെ. ശിവദാസ്, സത്യപ്രകാശ്, എബി മാത്യു എന്നിവർ സംസാരിച്ചു.