
പെരുമ്പാവൂർ: 10.5 ഗ്രാം ഹെറോയിനുമായി ആസം സ്വദേശി പിടിയിൽ. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബിനുവും പാർട്ടിയും നടത്തിയ പരിശോധനയിലാണ് ചേലാമറ്റം കരയിൽ നിന്ന് റജൂൽ ഹഖ് (36) എന്നയാളെ പിടികൂടിയത്. പിടിച്ചെടുത്ത ഹെറോയിൻ 70 ചെറു ടിന്നുകളിലാക്കി ബൈക്കിലും ഗ്യാസ് അടുപ്പിന്റെ അടിയിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇയാളുടെ ബൈക്കും, 5600 രൂപയും കസ്റ്റഡിയിൽ എടുത്തു. അസി: എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.ടി. സാജു, സലിം യൂസഫ്, പ്രിവന്റീവ് ഓഫീസർ രഞ്ചു, സിവിൽ എക്‌സൈസ് ഓഫീസർ എം.ആർ. രാജേഷ്, അനുരാജ്, അരുൺ ലാൽ, എ.ബി. സുരേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.