മട്ടാഞ്ചേരി: പുതു തലമുറയ്ക്ക് ഭാഷയെ അടുത്തറിയാൻ ലക്ഷ്യമിട്ട് കൊങ്കണി സപ്താഹ് കൊച്ചിയിൽ നടക്കും. 6 മുതൽ 12 വരെയാണ് ഭാഷാ പ്രചരണ സംഭാവനകളുമായി സപ്താഹ് അരങ്ങേറുന്നത്. കൊങ്കണി ഭാഷാപ്രചാരസഭ ,കൊങ്കണി കേന്ദ്ര ഗോശ്രീ പുർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ചെറളായി കൊങ്കണി ഭാഷാ ഭവൻ ഹാളിൽ നാളെ രാവിലെ 10ന് റിട്ട. ജില്ലാ ജഡ്ജി എസ്. മനോഹർ ഉദ്ഘാടനം ചെയ്യും. ലക്ഷ്മണ കിളിക്കാർ അദ്ധ്യക്ഷത വഹിക്കും. സാഹിത്യം ,നാടകം ,കവി താരംഗം സേവനം ,വാണിജ്യ മേഖല ,സംസ്കാരം ,ആചാരാനുഷ്ഠാനം ,ഭാഷാ പ്രചാരണം തുടങ്ങി കൊങ്കണി ഭാഷാനുബന്ധ വിഷയ ചർച്ചകൾ നടക്കും. വിശദാംശങ്ങൾക്ക്: 9037439679