muda
മുടക്കുഴ ഹരിത കർമ്മസേന പുതിയ രൂപത്തിൽ 'ഹരിത സേനാംഗങ്ങൾ പ്രസിഡൻ്റ് പി..പി അവറാച്ചനോടൊപ്പം.

കുറുപ്പംപടി : കൊടും ചൂടിനെ പ്രതിരോധിക്കാൻ ഹരിത കർമ്മ സേനാംഗങ്ങൾക്ക് പുതിയ യൂണിഫോമും തൊപ്പികളും നൽകി മുടക്കുഴ പഞ്ചായത്ത്. ഉഷ്ണതരംഗം തരണം ചെയ്യുവാൻ ഗ്ലൗസ്, ചൂടേൽക്കാതിരിക്കുന്നതിനുള്ള ഓയിൻമെന്റുകളും ഒപ്പം നൽകുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, വൈസ് പ്രസിഡന്റ് ഡോളി ബാബു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജോസ് എ. പോൾ, കെ.ജെ. മാത്യു, വൽസ വേലായുധൻ, അംഗങ്ങളായ റോഷ്നി എൽദോ, അനാമിക ശിവൻ, പി.എസ്. സുനിത്ത്, രജിത ജയ്മോൻ, ബിന്ദു ഉണ്ണി, സോമി ബിജു, നിഷ സന്ദീപ്, സെക്രട്ടറി മഞ്ജു എൻ.വി, ഇ.ഒ. റാണി, ഹരിത കർമ്മസേന പ്രസിഡന്റ് സൗമ്യ സജീവൻ, സെക്രട്ടറി ആര്യ എന്നിവർ സംസാരിച്ചു.