നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം മടത്തിമൂല ശാഖയുടെയും മുത്തൂറ്റ് കാൻസർ സെന്ററും ആത്മജീവൻ, ദേശം ജൻ ഔഷധി മെഡിക്കൽ സ്റ്റോറും സംയുക്തമായി നടത്തുന്ന സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പ് ഇന്ന് രാവിലെ 8.30 മുതൽ 9.30 വരെ ദേശം ജെ.ബി.എസ് സ്കൂളിൽ നടക്കും. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം പി.എൻ. സിന്ധു അദ്ധ്യക്ഷത വഹിക്കും. കാൻസർ ബോധവത്കരണ സെമിനാറും എക്‌സിബിഷനും നടക്കും. നിജോ മേനാച്ചേരി, പ്രീത ശൈലേഷ്, അഭിലാഷ് ഭരതൻ എന്നിവർ സംസാരിക്കും.