വൈപ്പിൻ: നായരമ്പലത്ത് കഴിഞ്ഞദിവസം അജ്ഞാതവാഹനമിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് തേനി പെരിയകുളം ഗംഗാ രാസുവിന്റെ മകൻ രാജയാണ് (30) മരിച്ചത്. തമിഴ്നാട്ടിൽ നിന്നെത്തി ഇവിടെ കൂലിപ്പണി അന്വേഷിച്ച് നടക്കുകയായിരുന്നു. ബന്ധുക്കൾ എത്തിയാണ് മൃദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം കൈമാറി.
വ്യാഴാഴ്ച രാത്രി 11നുശേഷം സംസ്ഥാനപാതയിൽ നായരമ്പലം കുടുങ്ങാശേരി ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഞാറക്കൽ പൊലീസാണ് മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.