cial

കഴിഞ്ഞ സാമ്പത്തിക വർഷം ഒരുകോടി യാത്രക്കാർ

നെ​ടു​മ്പാ​ശേ​രി​:​ ​ആ​ഭ്യ​ന്ത​ര​ ​വ്യോ​മ​യാ​ന​ ​രം​ഗ​ത്തെ​ ​തി​ര​ക്ക് ​പ​രി​ഗ​ണി​ച്ച്കൂ​ടു​ത​ൽ​ ​ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ​സി​യാ​ൽ​ ​വി​മാ​ന​ ​സ​ർ​വീ​സു​ക​ൾ​ ​തു​ട​ങ്ങു​ന്നു.​ ​
ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തിൽഒ​രു​കോ​ടി​യി​ലേ​റെ​ ​യാ​ത്ര​ക്കാ​രെ​ ​നേ​ടി​യും​ ​സി​യാ​ൽ​ ​ച​രി​ത്ര​ ​മു​ന്നേ​റ്റം​ ​കാ​ഴ്ച​വെ​ച്ചു.​ ​മാ​ർ​ച്ച് 31​ന് ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​ന്ന​ ​വേ​ന​ൽ​ക്കാ​ല​ ​സ​മ​യ​ക്ര​മ​ത്തി​ൽ​ ​പ്ര​തി​വാ​രം​ 1628​ ​സ​ർ​വീ​സു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ​ഇ​തി​ൽ​ ​നി​ന്ന് ​അ​റു​പ​തോ​ളം​ ​സ​ർ​വീ​സു​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ച്ചു. എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്‌​സ്‌​പ്ര​സ് ​പ്ര​തി​വാ​രം​ ​ആ​റ് ​സ​ർ​വീ​സു​ക​ൾ​ ​കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക് ​ന​ട​ത്തു​ന്നു​ണ്ട്.​ ​റാ​ഞ്ചി,​ ​ച​ണ്ഡി​ഗ​ഡ്,​വാ​രാ​ണ​സി,​ ​റാ​യ്പൂ​ർ,​ ​ല​ഖ്നൗ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള​ ​ഇ​ൻ​ഡി​ഗോ​ ​സ​ർ​വീ​സു​ക​ൾ​ക്കും​ ​തു​ട​ക്ക​മാ​യി.​ ​പു​ണെ​യി​ലേ​യ്ക്ക് ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്‌​സ്‌​പ്ര​സും​ ​റാ​ഞ്ചി,​ ​ബാ​ഗ്‌​ഡോ​ഗ്ര​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​എ​യ​ർ​ ​ഏ​ഷ്യ​യും​ ​പു​തി​യ​ ​സ​ർ​വീ​സു​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ബാം​ഗ്ലൂ​രി​ലേ​ക്ക് ​മാ​ത്രം​ ​പ്ര​തി​ദി​നം​ 20​ ​സ​ർ​വീ​സു​ക​ളു​ണ്ട്. നി​ല​വി​ൽ​ ​ആ​ഴ്ച​യി​ൽ​ 10​ ​സ​ർ​വീ​സു​ക​ൾ​ ​അ​ല​യ​ൻ​സ് ​എ​യ​ർ​ ​അ​ഗ​ത്തി​യി​ലേ​യ്ക്ക് ​ന​ട​ത്തു​ന്നു​ണ്ട്.​ ​ചെ​ന്നൈ,​ ​ഗോ​വ,​ ​ഹൈ​ദ​രാ​ബാ​ദ്,​ ​ക​ണ്ണൂ​ർ,​ ​തി​രു​വ​ന​ന്ത​പു​രം,​ ​സേ​ലം,​ ​അ​ഹ​മ്മ​ദാ​ബാ​ദ് ​എ​ന്നീ​ ​ന​ഗ​ര​ങ്ങ​ളി​ലേ​യ്ക്കും​ ​കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​സ​ർ​വീ​സു​ക​ളു​ണ്ട്.