car
തായിക്കാട്ടുകര ഗാരേജിനു സമീപംകാർ വഴിയാത്രക്കാരെ ഇടിച്ചവീഴ്ത്തിയശേഷം കടയിലേക്ക് ഇടിച്ചുകയറിയപ്പോൾ

ആലുവ: ദേശീയപാതയിൽ തായിക്കാട്ടുകര ഗാരേജിനുസമീപം റോഡരികിൽ നിന്നിരുന്ന രണ്ട് യുവാക്കൾക്ക് കാറിടിച്ച് പരിക്കേറ്റു. കുന്നത്തേരി കടവിൽവീട്ടിൽ കെ.എൻ. നാദിൽ (17), തായിക്കാട്ടുകര കരിപ്പായി കെ.ജെ. അഫ്ഷാൻ (16) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം.

എറണാകുളത്തേക്ക് പോകുകയായിരുന്ന ആലുവയിലെ സ്വകാര്യശുപത്രിയുടെ കാറാണ് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറിയത്. ഗുരുതരമായി പരിക്കേറ്റ നാദിൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലും അഫ്ഷാൻ ആലുവ കാരോത്തുകുഴി ആശുപത്രിയിലും ചികിത്സയിലാണ്. ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്തു.