kklm
മതിലിൽ ഇടിച്ചുകയറിയ കാർ

കൂത്താട്ടുകുളം: എം.സി റോഡിൽ വടക്കൻപാലക്കുഴയിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന
അഞ്ചുപേർക്ക് നിസാര പരിക്കേറ്റു. വടക്കൻ പാലക്കുഴ ഒലിയാംകുന്ന്
ബാബുവിന്റെ വീടിന്റെ മതിലിലേക്കാണ് കാറിടിച്ചു കയറിയത്
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം.
ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകി വിട്ടയച്ചു.