മരട്: നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ മുന്നൊരുക്കത്തിനായി ആരോഗ്യ വിഭാഗം യോഗം വിളിച്ചു ചേർത്തു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തോടുകളുടെ ആഴംകൂട്ടൽ, ശുചീകരണം എന്നിവയ്ക്കായി ടെൻഡർ നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ല. വിഷയത്തിൽ കളക്ടറുടെ പ്രത്യേക അനുമതിയ്ക്കായി കത്ത് നൽകിയിട്ടുണ്ട്. സി.എൽ.ആർ വ്യവസ്ഥയിൽ ശുചീകരണത്തൊഴിലാളികളെ എടുക്കുന്ന വിഷയവും കത്തിൽ ആവശ്യപ്പെട്ടു.
നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ റിനി തോമസ്, ബേബി പോൾ, കൗൺസിലർ സിബി സേവ്യർ, ചന്ദ്രകലാധരൻ, സെക്രട്ടറി ഇ. നാസിം, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരായ പി.ആർ. പ്രേംചന്ദ്, വി.എ. ജേക്കബ്സൺ, ടി.വി. ദിലീപ്, കെ.ഷാജു, ആര്യ പുരുഷോത്തമൻ, ടി.സ്വപ്ന എന്നിവർ പങ്കെടുത്തു.
ഇവ നടപ്പാക്കും
ആശാ വർക്കറേയും കുടുംബശ്രീക്കാരെയും ഉൾപ്പെടുത്തി വാർഡുതല സർവേ, ബ്ലീച്ചിംഗ് പൗഡർ സ്പ്രേയിംഗ് തുടങ്ങിയവ നടത്തം
മാലിന്യകൂമ്പാരങ്ങൾ കണ്ടെത്തി വൃത്തിയാക്കും
ബോധവത്കരണം നടത്തും.