water

കൊച്ചി: എ.ഡി.ഡി ബി വായ്‌പാ പദ്ധതി പ്രകാരമുള്ള കൊച്ചിയിലെ കുടിവെള്ള വിതരണം ബഹുരാഷ്ട്ര സ്വകാര്യ കമ്പനിയെ ഏല്പിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.

കേരള അർബൻ വാട്ടർ സർവീസസ് ഇംപ്രൂവ്‌മെന്റ് പ്രൊജ്ക്ട് പദ്ധതിയുടെ ടെൻഡറിലാണ് വ്യവസ്ഥയിൽ പോലും ഇളവ് നൽകി സൂയീസ് എന്ന സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നതിന് ഗൂഢനീക്കം നടക്കുന്നത്. അന്തിമ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ ചേരുന്ന യോഗം മാറ്റിവയ്ക്കണം. കുടിവെള്ളവിതരണം സ്വകാര്യ കമ്പനിക്ക് നൽകാനുള്ള നീക്കത്തിന് പിന്നിലെ കാര്യങ്ങൾ വെളിച്ചത്ത് വരണമെന്ന് എൻ.ഡി.എ സംസ്ഥാന വൈസ് ചെയർമാൻ കൂടിയായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.