കൊച്ചി: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ 12-ാം രക്തസാക്ഷിത്വ ദിനത്തിൽ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരുടെ സംഗമം സേവ് കേരള മൂവ്‌മെന്റ് പ്രസിഡന്റ പി.ആർ പത്മനാഭൻ നായർ ഉദ്ഘാടനം ചെയ്തു.
കെ.ജി. രാധാകൃഷ്ണൻ, കുരുവിള മാത്യൂസ്, പി.യു. ജോർജ്, കെ.കെ. വാമലോചനൻ, രാധാകൃഷ്ണൻ കടവുങ്കൽ, കവി വേണു നാഗലശേരി, ജോവൽ ചെറിയാൻ, സൈനബ പൊന്നാരി മംഗലം, വിജയൻ കെ. എന്നിവർ പ്രസംഗിച്ചു.