h

മുളന്തുരുത്തി: ആദ്യകാല സി.പി.എം നേതാവും മുളന്തുരുത്തി ലോക്കൽ സെക്രട്ടറിയും കർഷക സംഘം നേതാവും ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പി.യു. തോമസിന്റെ അഞ്ചാമത് അനുസ്മരണ ദിനചരണം സി.പി.എം മുളന്തുരുത്തി - ചോറ്റാനിക്കര ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയുമായ ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി .ജയരാജ് അദ്ധ്യക്ഷത വഹിച്ചു. തൃപ്പുണിത്തുറ ഏരിയാ സെക്രട്ടറി പി.വാസുദേവൻ, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ്, ഏരിയാ കമ്മിറ്റി അംഗവും കണയന്നൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റുമായ എം.പി.ഉദയൻ, മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.ഡി.രമേശൻ, എൻ.കെ.സ്വരാജ് എന്നിവർ സംസാരിച്ചു.