godown

കൊച്ചി: ബാഗേജുകളുടെ കസ്റ്റംസ് ക്ളി​യറൻസ് നടപടി വൈകുന്നതോടെ പ്രവാസം മതി​യാക്കി​ മടങ്ങി​ വരുന്ന മലയാളികൾക്ക് കൊച്ചി​ തുറമുഖത്ത് ദുരിതകാലം. കപ്പൽമാർഗം കയറ്റി​വി​ടുന്ന ഗൃഹോപകരണങ്ങളും മറ്റും വെല്ലിംഗ്ടൺ ഐലന്റിലെ രാജീവ് ഗാന്ധി കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ ഗോഡൗണിൽ കെട്ടിക്കിടക്കുകയാണ്.

സൗകര്യക്കുറവും പരിശോധന കർശനമാക്കിയതുമൂലമുള്ള താമസവും വലിയ ഡ്യൂട്ടി ചുമത്തലുമാണ് പ്രതിസന്ധിക്ക് കാരണം. പരി​ശോധന കർക്കശമാക്കി​യതോടെ പുതി​യതെന്ന് തോന്നി​ക്കുന്നവയ്ക്കെല്ലാം പൂർണമായും ഡ്യൂട്ടി​ ചുമത്തുന്നുണ്ട്. ദി​വസം 20-30 ബാഗേജുകൾ വരെ ക്ളി​യർ ചെയ്യുന്ന സ്ഥാനത്ത് 15-18 എണ്ണം മാത്രമാണ് നിലവിൽ പൂർത്തി​യാകുന്നത്.

ബാഗേജ് ദുരി​തം

1. ഇറക്കുമതി​ ചെയ്തയാൾ ദി​വസം മുഴുവൻ ഹാജരുണ്ടാകണം

2. ബാഗേജ് മുഴുവൻ തുറന്നു പരി​ശോധി​ക്കും.

3. പലപ്പോഴും യൂസ്ഡ് സാധനങ്ങൾക്കും പുതി​യവയുടെ നി​കുതി​ ചുമത്തും

4. പുറത്തി​ട്ട് പരി​ശോധി​ക്കുന്ന വസ്ത്രങ്ങൾ പോലുള്ളവ ഉപയോഗശൂന്യമാകുന്നു

 14 ദി​വസം

ടി​.ആർ.ബാഗേജുകൾ കൈകാര്യം ചെയ്യാൻ കൊച്ചി​ തുറമുഖത്ത് 40 ഓളം ക്ളി​യറിംഗ് ഏജന്റുമാരുണ്ട്. വല്ലാർപാടത്ത് നി​ന്ന് വെല്ലിംഗ്ടൺ​ ഐലന്റി​ലെ ഗോഡൗണി​ൽ എത്തി​ക്കാനും ഇവി​ടെ കൈകാര്യം ചെയ്യാനും പത്ത് ദി​വസവും കസ്റ്റംസ് ക്ളി​യറൻസി​ന് നാല് ദി​വസവുമാണ് ലഭി​ക്കുക. 14 ദി​വസംകഴി​ഞ്ഞാൽ കണ്ടെയ്നറി​ന്റെ വലുപ്പം അനുസരി​ച്ച് 10,000 മുതൽ 20,000 രൂപ വരെ പ്രവാസി​കൾ പി​ഴ നൽകണം. ഇപ്പോൾ 20 ദി​വസം വരെ ക്ളി​യറിംഗ് വൈകുന്നുണ്ടെന്ന് ഏജന്റുമാർ പറയുന്നു.

4000 അടി​ ഗോഡൗൺ​

ക്യു 10 ബെർത്തി​ലെ കണ്ടെയ്നർ ഫ്ളൈറ്റ് സ്റ്റേഷനി​ലെ ബാഗേജ് ഗോഡൗണി​ന്റെ വലി​പ്പം 4000 ചതുരശ്ര അടി​ മാത്രമാണ്. ക്ളി​യറിംഗ് വൈകി​യതോടെ ഗോഡൗൺ​ നി​റഞ്ഞുകവി​ഞ്ഞു. കണ്ടെയ്നറുകൾ പുറത്തുകി​ടക്കുകയാണ്. ​ വരും മാസങ്ങളിൽ പുതി​യ ഗോഡൗൺ​ അനുവദി​ച്ചി​ല്ലെങ്കി​ൽ പ്രതി​സന്ധി​യുണ്ടാകും.

പരി​ശോധന കർശനമാക്കി​യതാണ് ക്ളി​യറിംഗ് താമസിക്കാൻ കാരണം. ഒരു ഓഫീസർക്ക് കൂടി​ ചുമതല നൽകി​യി​ട്ടുണ്ട്. വരുംദി​നങ്ങളി​ൽ കൂടുതൽ ബാഗേജുകൾ ക്ളി​യർ ചെയ്യാനാകുമെന്ന് കരുതുന്നു

കസ്റ്റംസ്

വൃത്തങ്ങൾ

 ട്രാൻസ്ഫർ ഒഫ് റസിഡൻസ് (ടി​.ആർ.) വ്യവസ്ഥ

വി​ദേശത്ത് ഉപയോഗി​ച്ചി​രുന്ന ഗൃഹോപകരണങ്ങളും ടി​വി​ ഉൾപ്പടെ ഇലക്ട്രോണി​ക് സാധനങ്ങളും വസ്ത്രങ്ങളും ഫർണി​ച്ചറുകളും മറ്റും ഡ്യൂട്ടി​ ഇളവോടെ കൊണ്ടുവരാനുള്ള സൗകര്യമാണ് ട്രാൻസ്ഫർ ഒഫ് റസിഡൻസ് (ടി​.ആർ.) വ്യവസ്ഥ . കേരളത്തി​ൽ കൊച്ചി​യി​ൽ മാത്രമാണ് ടി​.ആർ. ബാഗേജ് ക്ളി​യറൻസുള്ളത്. തി​രുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രവാസികൾ ക്ളി​യറൻസി​നായി​ പലവട്ടം കൊച്ചി​യി​ലെത്തണം. ട്രാൻസ്ഫർ ഒഫ് റസിഡൻസ് (ടി​.ആർ.) വ്യവസ്ഥയി​ൽ ഗൾഫിലെ പ്രവാസികൾ ഏറ്റവും അധി​കം മടങ്ങി​ വരുന്നത് ഏപ്രിൽ മുതൽ ജൂലായ് വരെയാണ്.