lalu-joseph-
ഡോ. ലാലു ജോസഫ്

ആലുവ: അമേരിക്കയിലെ ഹൂസ്റ്റൺ ആസ്ഥാനമായുള്ള 'വേൾഡ് കോൺഫെഡറേഷൻ ഒഫ് ബിസിനസ്‌' അവാർഡുകൾ പ്രഖ്യാപിച്ചു. 'ദ ബിസ് 2024' അവാർഡിനും വേൾഡ് ലീഡർ ബിസിനസ് പേഴ്സൺ അവാർഡിനും എക്സല്ലൻസ് ഇൻ ബിസിനസ്‌ ലീഡർഷിപ്പ് അവാർഡിനും ആലുവ ലിമാസ് മെഡിക്കൽ ഡിവൈസസ് ഡയറക്ടറും ചീഫ് സയന്റിസ്റ്റുമായ ഡോ. ലാലു ജോസഫ് അർഹനായി. മനുഷ്യർക്ക് ഏറ്റവും ഗുണപ്രദമായ കണ്ടുപിടിത്തങ്ങൾ നടത്തുകയും അവയെ മികവുറ്റ ബിസിനസും തൊഴിലവസരങ്ങളുമാക്കി മാറ്റിയതിനുമാണ് അവാർഡ്. 23മുതൽ 26വരെ ഹൂസ്റ്റണിൽ നടത്തുന്ന ഇന്റർനാഷണൽ കോൺഫറൻസിൽ അവാർഡുകൾ സമ്മാനിക്കും.

വൈദ്യശാസ്ത്ര രംഗത്തെ മികച്ച സംഭാവനയ്ക്ക് ഏഷ്യ പസഫിക് ഗോൾഡ് സ്റ്റീവ് അവാർഡും അമേരിക്കയിൽ നിന്നുള്ള തോമസ് ആൽവ എഡിസൺ അവാർഡും മഹാത്മാഗാന്ധി നാഷണൽ എക്സലൻസ് അവാർഡും ഡോ. ലാലുവിന് ലഭിച്ചിരുന്നു. സേഫ്റ്റി ഐസൊലേഷൻ ബാഗുകളും ഇംപ്രൂവ്ഡ് യൂണിവേഴ്സൽ ടിഷ്യൂ മോർസല്ലേഷൻ സിസ്റ്റവും മൾട്ടി പർപ്പസ് വജൈനൽ ഒക്ല്യൂഷൻ ഡിവൈസും ഡോക്ടർ ലാലുവിന്റെ കണ്ടുപിടിത്തങ്ങളിൽ പെട്ടവയാണ്. ഫിലിപ്പൈൻസിൽ ഗുഡ് നെയ്ബേഴ്സ് ഒഫ് ദി ഹെൽപ്‌ലെസ് ഇന്റർനാഷണൽ സ്ഥാപകനുമാണ്. ഭാര്യ: വിമല ലാലു. മക്കൾ: വിശാൽ, രഞ്ജു, വിനീത.