cmp-
തൊഴിലാളി ക്ഷേമനിധി ബോർഡുകളെ സംരക്ഷിക്കാൻ സി.എം.പി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായുള്ള ജില്ലാതല ജനകീയ ഒപ്പ് ശേഖരണം യു.ഡി.എഫ് ആലുവ മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: തൊഴിലാളി ക്ഷേമനിധി ബോർഡുകളെ നാശത്തിൽ നിന്നും രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സി.എം.പി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി ജില്ലാതല ജനകീയ ഒപ്പ് ശേഖരണം ആലുവ മെട്രോ സ്റ്റേഷന് സമീപം യു.ഡി.എഫ് ആലുവ മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ ഉദ്ഘാടനം ചെയ്തു. സി.എം.പി സംസ്ഥാന കൗൺസിൽ അംഗം കെ.പി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. എച്ച്.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു മുഖ്യ പ്രഭാഷണം നടത്തി. സി.എം.പി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.കെ. ചന്ദ്രൻ, സി.എം.പി ജില്ലാ സെക്രട്ടറി പി. രാജേഷ്, വിൻസി ഫ്രാൻസിസ്, അഡ്വ. കെ.പി. സുസ്മിത, ഡെൻസിൽ മെന്റസ്, ആലീസ് മുകുന്ദൻ, അഡ്വ. എം. സഞ്ജീവ്കുമാർ, സുബ്രഹ്മണ്യൻ, തോമസ് ആലുവ, കെ.എൻ. അജി എന്നിവർ സംസാരിച്ചു.