കുമ്പളങ്ങി തെക്ക്: ശ്രീനാരായണ ധർമ്മപ്രബോധിനിസഭ ഗുരുവരമഠത്തിൽ ഗുരുപ്രതിഷ്ഠാ വാർഷികോത്സവം 12ന് ആഘോഷിക്കും. രാവിലെ 6ന് ഗണപതിഹോമം, 8ന് ഗുരുപുഷ്പാഞ്ജലി, 10.30ന് സ്വാമി
ശിവസ്വരൂപാനന്ദയുടെ പ്രഭാഷണം. 12ന് ഗുരുപൂജസദ്യ, വൈകിട്ട് 6.30ന് ചുറ്റുവിളക്ക്.