കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ ഏപ്രിലിൽ 3,043 വാഹനങ്ങൾ വിറ്റഴിച്ചു. ആഭ്യന്തര വിപണിയിൽ 2,404 വാഹനങ്ങൾ വിറ്റഴിച്ചു. ഇക്കാലയളവിൽ കയറ്റുമതി 639 യൂണിറ്റുകളായി. നിസാൻ മോട്ടോർ ഇന്ത്യ കഴിഞ്ഞ വർഷം 30,000 യൂണിറ്റ് മാഗ്‌നറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. തുടർച്ചയായി മൂന്നാം വർഷമാണ് നിസാൻ മോട്ടോർ മികച്ച വില്പന നേട്ടം കൈവരിക്കുന്നത്. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ കരുത്തിൽ കഴിഞ്ഞ മാസം മികച്ച വില്പന നേടാനായെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.