അങ്കമാലി: പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള വെള്ളപ്പാറ സെന്റ് ജോർജ് കുരിശിൻ തൊട്ടിയിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ.ഡോൺ പോൾ കൊടിയേറ്റി. ട്രസ്റ്റിമാരായ പി.ടി. പൗലോസ്, പോളി ഇട്ടൂപ്പ്, കൺവീനർ പി.പി. എൽദോസ് എന്നിവർ സന്നിഹിതരായിരുന്നു.