ആലുവ: നൊച്ചിമ പോട്ടച്ചിറ ക്ഷേത്രം, ആസ്റ്റർ മെഡിസിറ്റി കൊച്ചി, ആസ്റ്റർ ലാബ് നൊച്ചിമയുടെ അഭിമുഖ്യത്തിൽ ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമനോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് പോട്ടച്ചിറ ക്ഷേത്രം പ്രസിഡന്റ് എ.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. ആസ്റ്റർ ലാബ് എം.ഡി. നസീർ മൂപ്പൻ, എം.കെ. രാമകൃഷ്ണൻ, എം.എസ്. മോഹനൻ, പി.കെ. ബാബു, സലില ശശിധരൻ, പി.കെ. കോമളൻ, പി.കെ. പ്രസന്നകുമാർ ശശിധരൻ, പ്രദീപ് പെരുംപടന്ന, പി.എസ്. വിശ്വംഭരൻ, ജയഗോപാൽ തുടങ്ങിയവർ സംസാരിച്ചു.